കാസര്‍കോട്: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉപ്പള സോങ്കാല്‍ പ്രതാപ് നഗര്‍ പള്ളിക്ക് സമീ പത്തെ അബൂബക്കര്‍ മുബഷിര്‍ (21)ആണ് മരിച്ചത്. മാവിനക്കട്ടയിലാണ് അപകടമുണ്ടായത്. മുള്ളേരിയയില്‍ നിന്ന് കുമ്പളയിലേക്ക് പോവുകയായിരുന്ന ബസും മുള്ളേരിയ ഭാഗത്തേക്ക് പോകുകയാ യിരുന്ന കാറു മാണ് കൂട്ടിയിടി ച്ചത്. കാറിലുണ്ടായിരുന്ന മുബഷിറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. മുബഷിര്‍ സെപ്തംബര്‍ ആറിന് ദുബായില്‍ പോകുന്നതിനായി വിമാന ടിക്കറ്റെടുത്തിരുന്നു. ഗള്‍ഫില്‍ പോകുന്നതിന്റെ ഭാഗമായി സുഹൃത്തിനോട് യാത്ര പറയുന്നതിനായി കാറില്‍ പോകുമ്പോഴാണ് അപകടം. ഉപ്പളയില്‍ ഓട്ടോ ഡ്രൈവറായ അബ്ദുല്‍ റഹീമിന്റെയും സീനത്തിന്റെയും മകനാണ്. സഹോദരങ്ങള്‍: ജഫ്രീന, മഹ്‌റൂഫ്.
Post a Comment
0 Comments