കാസര്‍കോട്: വലിയ ദുരന്തത്തിന് സാക്ഷിയായ വയനാടിന് കൈത്താങ്ങുമായി നാലാം ക്ലാസുകാരി നഫീസ ഹുദ. ഉംറ നിര്‍വഹിക്കാനായി സ്വരൂപിച്ചു വന്നിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയാണ് ബെദിര പി.ടി.എം എ.യു.പി.സ്‌കൂള്‍ വിദ്യാര്‍ഥിനി നഫീസ ഹുദ മാനുഷിക പ്രതിബദ്ധത പ്രകടിപ്പിച്ചത്. ചെറിയപ്രായത്തില്‍ തന്നെ ഉംറ നിര്‍വഹിക്കണമെന്ന ആഗ്രഹം മനസിലിടം പിടിച്ചാണ് പണം സ്വരൂപിച്ചു തുടങ്ങിയത്. സ്വപ്‌ന സാക്ഷാത്കാരത്തിനായി കൂട്ടിവച്ച തുക ദുരന്തമുഖത്തിലെ തന്റെ കൂട്ടുകാര്‍ക്കായി ഹുദ കലക്ടര്‍ക്ക് കൈമാറി. അബ്ദു കടവത്ത്- റംല ദമ്പതികളുടെ മകളാണ് ഹുദ.
വയനാടിന് കൈത്താങ്ങായി നാലാം ക്ലാസുകാരി; ഉംറക്കായി കൂട്ടിവച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നാലാം ക്ലാസുകാരി
20:46:00
0
കാസര്‍കോട്: വലിയ ദുരന്തത്തിന് സാക്ഷിയായ വയനാടിന് കൈത്താങ്ങുമായി നാലാം ക്ലാസുകാരി നഫീസ ഹുദ. ഉംറ നിര്‍വഹിക്കാനായി സ്വരൂപിച്ചു വന്നിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയാണ് ബെദിര പി.ടി.എം എ.യു.പി.സ്‌കൂള്‍ വിദ്യാര്‍ഥിനി നഫീസ ഹുദ മാനുഷിക പ്രതിബദ്ധത പ്രകടിപ്പിച്ചത്. ചെറിയപ്രായത്തില്‍ തന്നെ ഉംറ നിര്‍വഹിക്കണമെന്ന ആഗ്രഹം മനസിലിടം പിടിച്ചാണ് പണം സ്വരൂപിച്ചു തുടങ്ങിയത്. സ്വപ്‌ന സാക്ഷാത്കാരത്തിനായി കൂട്ടിവച്ച തുക ദുരന്തമുഖത്തിലെ തന്റെ കൂട്ടുകാര്‍ക്കായി ഹുദ കലക്ടര്‍ക്ക് കൈമാറി. അബ്ദു കടവത്ത്- റംല ദമ്പതികളുടെ മകളാണ് ഹുദ.
Tags
Post a Comment
0 Comments