കാസര്‍കോട്: ഉരുള്‍പൊട്ടലില്‍ 400 ഓളം പേര്‍ മരണപ്പെടുകയും നിരവധി പേരെ കാണാതാവുകയും രണ്ട് ഗ്രാമങ്ങള്‍ ഇല്ലാതാവുകയും ചെയ്ത വയനാടിനെ ചേര്‍ത്തു പിടിക്കുന്നതിന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി വയനാടിനൊരു കൈതാങ്ങാകാന്‍ കാരുണ്യ യാത്ര നടത്തി.
ജില്ലയിലെ 350 ബസുകള്‍ കാരുണ്യ യാത്രയില്‍ പങ്കാളികളായി. ഇതില്‍ നിന്ന് കിട്ടിയ തുക സംസ്ഥാന ഫെഡറേഷനെ ഏല്‍പ്പിക്കും. സംസ്ഥാന ഫെഡറേഷന്‍ തീരുമാനിച്ച 25 വീടുകള്‍ നിര്‍മിക്കുന്നതിലേക്ക് കാസര്‍കോട് ജില്ലയും പങ്കുചേരും. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ കാരുണ്യ യാത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ഗിരീഷ് അധ്യക്ഷത വഹിച്ചു.
ഉദുമ എം എല്‍എസി.എച്ച്. കുഞ്ഞമ്പു, കാഞ്ഞങ്ങാട് സബ്കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ജില്ലാ പോലീസ് മേധാവി പി. ബിജോയ്, കാസര്‍കോട് ആര്‍ടി.ഒസജി പ്രസാദ്, ഗിരികൃഷ്ണന്‍ (സി.ഐ.ടി.യു.), ഷെരീഫ് കൊടവഞ്ചി (എസ്.ടി.യു) താലൂക്ക് സെക്രട്ടറി സി.എ മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു കുമ്പള:കുമ്പളയില്‍ കാരുണ്യ യാത്രയുടെ ഉദ് ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് നാസര്‍ മൊഗ്രാ ല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ആയിഷ ബസ് ഉടമ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. വിട്ടല്‍ ഷെട്ടി മഹാ ലക്ഷ്മി, ഇബ്രാഹിം സഫര്‍, വിപി ജാഫര്‍, സൂഫി ഗസല്‍, അബ്ദുല്ല മൊഗ്രാല്‍, ഹക്കീം സഫര്‍, എംഎ മൂസ മൊഗ്രാല്‍ സംബന്ധിച്ചു.
Post a Comment
0 Comments