കാസര്‍കോട്: മാപ്പിള കലാസംസ്‌കാരിക രംഗത്ത് 25 വര്‍ഷം പിന്നിടുന്ന കേരള മാപ്പിളകലാ അക്കാദമിയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ടി. ഉബൈദ് സാംസ്‌കാരിക കേന്ദ്രത്തില്‍ ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. വിവിധ ചാപ്റ്ററുകളിലായി മാപ്പിളപ്പാട്ട് ശില്‍പ്പശാല, സ്‌കൂള്‍ കോളജ് കേന്ദ്രീകരിച്ച് കലാലയം സ്‌നേഹദൂത്, സെമിനാര്‍, മാപ്പിളപ്പാട്ട് കലോത്സവം, ഇശല്‍കൂട്ട സംഗമം തുടങ്ങിയവ നടത്തും.
ജില്ലാ പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കബീര്‍ ചെര്‍ക്കള സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റായി സെഡ്.എ മൊഗ്രാല്‍, ജോ. സെക്രട്ടറിയായി മൂസാ ബാസിത് എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ മുഹമ്മദലി കാലിക്കടവ്, അബ്ദുല്ല പടന്ന, യൂസുഫ് കട്ടത്തടുക്ക, മാഹിന്‍ മൊഗ്രാല്‍, ശാഫി ചേരൂര്‍, സെഡ്.എ മൊഗ്രാല്‍, മൂസാ ബാസിത്, എം.എച്ച് അബ്ദുല്‍ ഖാദര്‍ മുഗു പങ്കെടുത്തു.
Post a Comment
0 Comments