Type Here to Get Search Results !

Bottom Ad

പഞ്ചാബിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു; ലോക്കോ പൈലറ്റുമാർക്ക് പരിക്ക്


പഞ്ചാബിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് രണ്ട് ലോക്കോ പൈലറ്റുമാർക്ക് പരിക്ക്. ഇന്ന് പുലർച്ചെ സിർഹിന്ദിലെ മധോപുരിലാണ് സംഭവം. പരിക്കേറ്റ പൈലറ്റുമാരെ ഫത്തേഗഢ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പുലർച്ചെ 3.45ഓടെയാണ് അപകടസ്ഥലത്തുനിന്ന് വിവരം ലഭിക്കുന്നത്. ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. രണ്ടു പൈലറ്റുമാർക്ക് പരിക്കേറ്റിരുന്നു. അവരെ സിവിൽ ഹോസ്പ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. ഇതുവരെ അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്തതിട്ടില്ലെന്ന് റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ രത്തൻ ലാൽ പറഞ്ഞു.

സംഭവത്തെത്തുടർന്ന് അംബാല-ലുധിയാന പാത പൂർണമായും അടച്ചിട്ടിരിക്കുകയാണ്. അംബാല ഡിവിഷനിലെ ഡിവിഷണൽ റെയിൽവേ മാനേജർ ഉൾപ്പെടെ റെയിൽവേ, ഗവൺമെൻ്റ് റെയിൽവേ പൊലീസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അതേസമയം കഴിഞ്ഞ വർഷം ആദ്യം ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിൽ ഹൗറ-ചെന്നൈ പാതയിൽ വിശാഖപട്ടണം പലാസ ട്രെയിനുമായി രായഗഡ പാസഞ്ചർ ട്രെയിനിടിച്ച് 14 യാത്രക്കാർ മരിക്കുകയും 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad