Type Here to Get Search Results !

Bottom Ad

എക്സിറ്റ് പോള്‍ സര്‍വേ നടത്തിയവര്‍ക്ക് ഭ്രാന്ത്; വോട്ടെണ്ണുമ്പോള്‍ കാണാമെന്ന് എം.വി ഗോവിന്ദന്‍


ലോകസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതിന് പിന്നാലെ പുറത്തു വന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എക്‌സിറ്റ് പോള്‍ സര്‍വേ നടത്തിയവര്‍ക്ക് ഭ്രാന്താണെന്നും സിപിഎം വിലയിരുത്തല്‍ അനുസരിച്ച് 12 സീറ്റ് കിട്ടുമെന്നതാണ് നിഗമനമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

പാര്‍ട്ടിയുടെ ഈ വിലയിരുത്തലില്‍ മാറ്റമില്ല. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. തിരുവനന്തപുരത്തും തൃശൂരും ബിജെപി ജയിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപി ജയിക്കുമെന്ന് ചില സര്‍വേകള്‍ ഉണ്ടല്ലോ എന്നും പരിഹസിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad