Type Here to Get Search Results !

Bottom Ad

യാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന; 'കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി'


യാത്രക്കിടെ കെഎസ്‌ആർടിസി ബസിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി. ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

തൃശ്ശൂരിൽ നിന്നും തിരുനാവായിലേക്ക് പോവുകയായിരുന്ന യുവതിക്ക് പേരാമംഗലത്ത് വെച്ച് പ്രസവവേദന അനുഭവപ്പെട്ടു. തുടർന്ന് ബസ് അമല ആശുപത്രിയിലേക്ക് തിരിച്ചു. ബസ് ആശുപത്രിയിൽ എത്തുമ്പോഴേക്കും പ്രസവത്തിൻ്റെ 80 ശതമാനത്തോളം പൂർത്തിയായിരുന്നു. തുടർന്ന് ആശുപത്രിയിലെ ഡോക്‌ടറും നേഴ്സും ബസിൽ വെച്ച് തന്നെ പ്രസവമെടുക്കുകയായിരുന്നു. തൃശൂർ തിരുനാവായ സ്വദേശിയുടെ ഭാര്യയാണ് ബസിൽ പെൺകുട്ടിക്ക് ജന്മം നൽകിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad