Type Here to Get Search Results !

Bottom Ad

ബംഗളൂരുവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് നീലേശ്വരം സ്വദേശി മരിച്ചു


കാസര്‍കോട്: ബംഗളൂരുവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് നീലേശ്വരം പള്ളിക്കര സ്വദേശി മരിച്ചു. പള്ളിക്കര ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കണ്ണന്‍- സിന്ധു ദമ്പതികളുടെ മകന്‍ ആകാശ് (23)ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആകാശും സുഹൃത്തും സഞ്ചരിച്ച ബൈക്കില്‍ എതിരെ വരികയായിരുന്ന കാറിടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് മരണപ്പെട്ട ആകാശ്. ഏക സഹോദരന്‍ അഭി എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയാണ്. മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad