Type Here to Get Search Results !

Bottom Ad

കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു


കാഞ്ഞങ്ങാട്: കൂട്ടുകാരോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു. അരയി വട്ടത്തോട് താമസിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ അബ്ദുള്ള കുഞ്ഞി- കംസിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍ (16) ആണ് മരിച്ചത്. അരയി മാളിയക്കാല്‍ പുഴയില്‍ ഉച്ചയോടെയാണ് സംഭവം. രണ്ട് കൂട്ടുകാരോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ സിനാന്‍ അബദ്ധത്തില്‍ ചുഴിയില്‍ പെടുകയായിരുന്നു. കൂട്ടുകാര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാരോടിയെത്തി ജില്ലാ ആശുപത്രിയില്‍ എത്തിച്ചുയെങ്കിലും മരിച്ചിരുന്നു. കണ്ണൂര്‍ എട്ടിക്കുളം സ്വഹാബ വാഫികോളേജ് വിദ്യാര്‍ഥിയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad