ഒറ്റനിമിഷത്തെ അശ്രദ്ധ, വിമാനത്തില്‍ നിന്നും ജീവനക്കാരന്‍ താഴേക്ക് വീണു. ഇന്തോനേഷ്യ ട്രാന്‍സ്നൂസ എയര്‍ബസ് എ320 വിമാനത്തില്‍ നിന്നാണ് ഗ്രൗണ്ട് സ്റ്റാഫ് താഴേക്ക് വീണത്. മറ്റ് രണ്ട് തൊഴിലാളികള്‍ സ്റ്റെപ്പ്‌ലാഡര്‍ നീക്കം ചെയ്തതാണ് അപകടത്തിന് കാരണമായത്. മറ്റു രണ്ടുപേര്‍ ചേര്‍ന്ന് സ്റ്റെപ്പ്‌ലാഡര്‍ നീക്കം ചെയ്യുന്നത് അപകടം സംഭവിച്ച ജീവനക്കാരന്‍ കണ്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് അപകടം സംഭവിച്ചത് എന്നാണ് കരുതുന്നത്.
ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത എയര്‍പോര്‍ട്ടിലാണ് അപകടം സംഭവിച്ചത് എന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാവുന്നത്. അപകടം ഗുരുതരമല്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏവിയേഷന്‍ കണ്‍സള്‍ട്ടന്റ് സഞ്ജയ് ലാസറാണ് വീഡിയോ എക്‌സില്‍ (ട്വിറ്റര്‍) ഷെയര്‍ ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

Post a Comment
0 Comments