തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്ട്‌മെന്റിന് ശേഷം അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം നല്‍കും. അപേക്ഷ നല്‍കിയ സ്‌കൂളുകളും വിഷയ കോമ്പിനേഷനുകളുമടക്കം ഈഘട്ടത്തില്‍ മാറ്റാം. ജൂണ്‍ അഞ്ചിനാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. 4,65,960 വിദ്യാര്‍ഥികളാണ് ഇക്കുറി ഏകജാലകം മുഖേന അപേക്ഷിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലാണു കൂടുതല്‍ അപേക്ഷകര്‍. അതേസമയം മലബാറിലെ ജില്ലകളില്‍ കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന കലക്ടറേറ്റ് ധര്‍ണ ഇന്ന് നടക്കും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് കലക്ടറേറ്റുകള്‍ക്ക് മുന്നിലാണ് ധര്‍ണ . മലപ്പുറത്ത് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി,, കോഴിക്കോട്ട് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പാലക്കാട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം കണ്ണൂരില്‍- എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ,, കാസര്‍ക്കോട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
Post a Comment
0 Comments