ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇന്‍ഡ്യാ സഖ്യം ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണെന്ന് മനസിലാക്കിയ പ്രധാനമന്ത്രി നിരാശനാണെന്നും അതിനാലാണ് മുസ്ലിംകളെക്കുറിച്ച് മാത്രം സംസാരിക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു. ഛത്തീസ്ഗഡിലെ ജഞ്ച്ഗിര്‍- ചമ്പ ജില്ലയില്‍ നടന്ന റാലിയിലായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം.
ഞങ്ങള്‍ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്, അതുകൊണ്ടാണ് മോദി മംഗല്യസൂത്രത്തെക്കുറിച്ചും മുസ്‌ലിംങ്ങളെക്കുറിച്ചും സംസാരിക്കുന്നത്. നിങ്ങളുടെ സമ്പത്ത് ഞങ്ങള്‍ മോഷ്ടിച്ച് കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് നല്‍കുമെന്ന് അദ്ദേഹം പറയുന്നു. പാവപ്പെട്ട ആളുകള്‍ക്ക് അവരുടെ സാമ്പത്തിക ചുറ്റുപാട് മോശമായതിനാല്‍ കൂടുതല്‍ കുട്ടികളുണ്ടാകും. മുസ്‌ലിംങ്ങള്‍ക്ക് മാത്രമല്ല'- ഖാര്‍ഗെ പറഞ്ഞു. താന്‍ അഞ്ചുകുട്ടികളുടെ പിതാവാണെന്നും എന്നാല്‍ തന്റെ മാതാപിതാക്കളുടെ ഏക മകനാണ് താനെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments