Type Here to Get Search Results !

Bottom Ad

ഇടിമിന്നലില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംഗ് റൂമിലെ സിസി ടിവി ക്യാമറകള്‍ കേടായി; പ്രവര്‍ത്തനക്ഷമമാക്കിയെന്ന് കലക്ടര്‍


ആലപ്പുഴ: ഇടിമിന്നലിനെ തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംഗ് റൂമിലെ സി.സി ടി.വി ക്യാമറകള്‍ തകരാരാലായി. ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളജില്‍ വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമിലെ സി.സി ടി.വി ക്യാമറയാണ് കേടായത്. ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയിലും മിന്നലിലും കേടുപാടുകള്‍ കാരണം തകരാറിലായത്. ആലപ്പുഴ എച്ച്.പി.സിയുടെ കൗണ്ടിങ് സെന്ററായി സെന്റ് ജോസഫ്‌സ് കോളേജില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 244 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ രാത്രിയുണ്ടായി ഇടിമിന്നലില്‍ 169 എണ്ണത്തിന് വിവിധതരം തകരാറുകള്‍ സംഭവിച്ചിരുന്നു. ഇതില്‍ സ്‌ട്രോങ് റൂമുമായി ബന്ധപ്പെട്ട ക്യാമറകള്‍ രാത്രി തന്നെ പ്രവര്‍ത്തനക്ഷമമാക്കിയതായി കലക്ടര്‍ അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad