കാസര്‍കോട്: ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച ദിവസം നടക്കുന്നതിനാല്‍ ജനാധിപത്യ സംവിധാനത്തിലെ പൗരന്റെ അമൂല്യമായ അവകാശം വിനിയോഗിക്കുന്നതില്‍ വിശ്വാസികള്‍ വിമുഖത കാണിക്കരുതെന്ന് കാസര്‍കോട് സംയുക്ത മുസ്‌ലിം ജമാഅത്ത് ആഹ്വാനം ചെയ്തു. അതീവ പ്രാധാന്യമുള്ളതാണ് വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌ക്കാരം. അതോടൊപ്പം വോട്ടവകാശം വിനിയോഗിക്കുന്നതിന് രാജ്യസ്‌നേഹികളായ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തുകയും വേണം. വോട്ടെടുപ്പ് വെളളിയാഴ്ച എന്നതിനാല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ജുമുഅ നിസ്‌കാരത്തിന് അസൗകര്യം നേരിടാതിരിക്കാനും ആരുടെയും സമ്മതിദാന വകാശം നഷ്ടപ്പെടാതിരിക്കാനും ജുമുഅ സമയം ക്രമീകരിക്കുന്നത് അഭികാമ്യമായിരിക്കും. ജുമുഅ നിര്‍വഹിച്ചു പെട്ടെന്ന് പോളിംഗ് പ്രവര്‍ത്തനങ്ങളില്‍ വീണ്ടും ഏര്‍പ്പെടാന്‍ വിശ്വാസികള്‍ക്കു സൗകര്യം ചെയ്തു കൊടുക്കാന്‍ ഖത്തീബുമാരും മഹല്ല് കമ്മിറ്റികളും ശ്രദ്ധിക്കണമെന്ന് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് കെ.ബി മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ എന്‍.എ അബൂബക്കര്‍ ഹാജി പറഞ്ഞു.
വോട്ടവകാശം വിനിയോഗിക്കുന്നതില്‍ വിശ്വാസികള്‍ വിമുഖത കാണിക്കരുത്: സംയുക്ത ജമാഅത്ത്
17:22:00
0

Tags
Post a Comment
0 Comments