കൊല്ലം: ബസിന്റെ സമയം ചോദിച്ച യാത്രക്കാരനെ മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍. കെഎസ്ആര്‍ടിസി ഡിപ്പോ ഗാര്‍ഡ് സുനില്‍ കുമാറാണ് സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 12ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം ലിങ്ക് റോഡില്‍ ആയിരുന്നു അക്രമം നടന്നത്.
കൊട്ടാരക്കര സ്വദേശി ഷാജിമോനെയാണ് സുനില്‍ കുമാര്‍ മര്‍ദ്ദിച്ചത്. ഷാജിമോന്‍ ആറ്റിങ്ങലിലേക്ക് പോകുന്ന ബസിന്റെ സമയം ചോദിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ബോര്‍ഡ് പോയി നോക്കട എന്ന സുനില്‍ കുമാറിന്റെ മറുപടിയെ ഷാജിമോന്‍ ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് ഷാജിയെ പ്രതി റോഡിലേക്ക് വലിച്ചിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

Post a Comment
0 Comments