തിരുവനന്തപുരം: വിവാദമായ 'കേരള സ്റ്റോറി' പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്ന ദൂരദര്‍ശനെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ദൂരദര്‍ശന്‍ ദൂരദര്‍ശനാണോ സംഘം ദര്‍ശനാണോ എന്ന് സംശയം തോന്നുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് അദേഹം പറഞ്ഞു. ദൂരദര്‍ശന്‍ ഒരു പൊതുമേഖല സ്ഥാപനമാണ്. ഒരു പൊതുമേഖല സ്ഥാപനം ഒരു രാജ്യത്തെ സംസ്ഥാനത്തെ ജനങ്ങളെയാകെ മോശമാക്കുകയാണെന്നും അദേഹം പറഞ്ഞു.
കേരളത്തില്‍ ആകെ തീവ്രവാദമാണ്. കമ്യൂണിസ്റ്റുകളെ ആകെ മോശമാക്കുന്നു. മതന്യൂനപക്ഷങ്ങളെ ആകെ കരിവാരിത്തേക്കുന്ന നിലപാട് സ്വീകരിക്കുന്നു. കേരളത്തെയാകെ കുഴപ്പം പിടിച്ച സ്ഥലം എന്ന് ചിത്രീകരിക്കുന്നു. ഇങ്ങനെയുള്ള ഒരു സിനിമ , ഇത്രയും വിവാദമായ ഒരു കലാവിഷ്‌കാരം ഒരു പൊതുമേഖല സ്ഥാപനം പ്രദര്‍ശിപ്പുക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെയെന്നും മന്ത്രി ചോദിച്ചു. ഇത് സംസ്ഥാനത്തിനെതിരെയുള്ള നീക്കമാണ്. സംസ്ഥാനം ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും റിയാസ് പറഞ്ഞു.
Post a Comment
0 Comments