Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി: ജനകീയ കണ്‍വന്‍ഷന്‍ തടഞ്ഞ പൊലീസ് നടപടി പ്രതിഷേധാര്‍ഹം


കാസര്‍കോട്: റിയാസ് മൗലവി വധക്കേസ് സംബന്ധിച്ച കോഡിനേഷന്‍ കമ്മിറ്റിയുടെ ജനകീയ കണ്‍വന്‍ഷന്‍ തടഞ്ഞ പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ്. കോഡിനേഷന്‍ കമ്മിറ്റി വെള്ളിയാഴ്ച വൈകുന്നേരം കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ച 'പള്ളിക്കകത്ത് കഴുത്തറത്ത് കൊലചെയ്യപ്പെട്ട റിയാസ് മൗലവിയുടെ കോടതിവിധിയും നീതിയും' ജനകീയ കണ്‍വന്‍ഷനാണ് പൊലീസ് വിലക്കിയത്. റിയാസ് മൗലവിക്കു വേണ്ടി സാധ്യമായതെല്ലാം ചെയ്‌തെന്ന് വീമ്പിളക്കുന്ന സര്‍ക്കാര്‍ റിയാസ് മൗലവിക്ക് നീതി ചോദിക്കുന്നത് ഭയക്കുന്നതെന്തിനെന്ന് വ്യക്തമാക്കണം. ഇത്തരം പരിപാടികള്‍ സംഘ് പരിവാറിന് അലോസരം സൃഷ്ടിക്കുമെങ്കില്‍ ഇടതു സര്‍ക്കാറിനും അസ്വസ്ഥത കളുണ്ടാക്കുന്നുവെന്നത് ദു:ഖകരമാണ്. നീതി നിഷേധിക്കപ്പെടുന്നുവെന്ന് മാത്രമല്ല, നീതി ചോദിക്കുന്നതു പോലും തടയപ്പെടുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് അദ്‌നാന്‍ മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സജീര്‍ കല്ലിങ്കാല്‍, ഡോ. മിസ്ഹബ്, മുഹമ്മദ് സാബിര്‍ സംസാരിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad