ചട്ടഞ്ചാല്‍: വര്‍ഗീയ ധ്രുവീകരണം നടത്തി വോട്ടുപിടിക്കുന്ന കാര്യത്തില്‍ സി.പി.എം, ബി.ജെ.പിയോട് മത്സരിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ്് റഊഫ് ബായിക്കര ആരോപിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് മുസ്ലിം ലീഗ് പുത്തരിയടുക്കം എട്ടാം വാര്‍ഡ് കമ്മിറ്റി ഹോട്ടല്‍ മിലന്‍ ഹാളില്‍ വിളിച്ച് ചേര്‍ത്ത പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.മത സൗഹാര്‍ദ്ധത്തിന് കേളിക്കേട്ട തളങ്കരയെ വര്‍ഗീമായി ചിത്രീകരിച്ച് വീഡിയോ നിര്‍മിക്കുകയും സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി സെക്രട്ടറിയും തങ്ങളുടെ പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ട് പോലും സ്വമേതയം കേസെടുക്കാന്‍ പോലീസ് തയാറായിട്ടില്ല. റിയാസ് മൗലവി വിധി വന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തവര്‍ക്കെതിരെ കേസെടുത്ത പൊലീസ്, ഒരു നാടിനെ വര്‍ഗീയമായി ചിത്രീകരിച്ചവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തത് ഖേദകരമാണെന്ന് കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.
വാര്‍ഡ് പ്രസിഡന്റ്് അബു മാഹിനബാദ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഖലന്തര്‍ഷ തൈര സ്വാഗതം പറഞ്ഞു. ടി.ഡി ഉമ്മര്‍ വികസന രേഖ കൈമാറി. ബൂത്ത് തലത്തില്‍ സ്‌കോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. അര്‍ബന്‍ ബേങ്ക് വൈസ് പ്രസിഡണ്ട് മജീദ് എയ്യള,ഇന്‍കാസ് നേതാവ് അഹമ്മദലി ബായിക്കര, ടികെ ബഷീര്‍, അബ്ദുല്‍ ഖാദര്‍ ചിക്കന്‍ കോര്‍നര്‍,ഹാരിസ് മാഹിനബാദ്,സാദിഖ് ആലംപാടി, ടിഡി ഹസന്‍ ബസരി, ഹൈദര്‍ കുന്നാറ, ഗഫൂര്‍ ടി ഡി,കരീം ലംബു,ഹസൈനാര്‍ ബി എച്ച്,നിയാസ്,യൂസഫ് കൊടവളം,നജീബ് സംബന്ധിച്ചു.
Post a Comment
0 Comments