Type Here to Get Search Results !

Bottom Ad

സര്‍ക്കാര്‍ പണം നല്‍കുന്നില്ല; വീണ്ടും പണി നിര്‍ത്തി എഐ കാമറ


എഐ ക്യാമറ വഴി മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ. സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് കെൽട്രോൺ നിർത്തി വെച്ചത്. തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോൾ അയക്കുന്നത്.

ഇനി നോട്ടീസയക്കണമെങ്കിൽ നോട്ടീസ് ഒന്നിന് 20 രൂപ വേണമെന്നാവശ്യപ്പെട്ട് കെൽട്രോൺ സർക്കാരിന് കത്ത് നൽകി. ഏതാനും ആഴ്ചകളായി ഇ-ചെല്ലാൻ മാത്രം അയച്ചു തുടങ്ങിയതോടെ പിഴയിനത്തിലെ വരവും കുറഞ്ഞു. ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങൾ കണ്ടെത്തിയതിൽ 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്.

പേപ്പർ വാങ്ങാൻ പോലും പണമില്ലെന്ന് ഗതാഗത കമ്മീഷണറെ അറിയിച്ച് നോട്ടീസയപ്പ് കെൽട്രോൺ നിർത്തി. ഇപ്പോൾ നിയമലംഘനം കണ്ടെത്തി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അംഗീകരിച്ചാൽ മൊബൈലേക്ക് ഇ-ചെല്ലാൻ മാത്രം അയക്കും. പക്ഷേ മെസേജ് മാത്രം വന്നാൽ ആരും പിഴ അടക്കില്ല.

ജൂൺ അ‍ഞ്ചിന് പിഴയീടാക്കാൻ തുടങ്ങിയപ്പോൾ പ്രതിമാസം നിയമലംഘനങ്ങൾ ഒന്നര ലക്ഷമായിരുന്നു. ഇപ്പോഴത് നാലര – അഞ്ചു ലക്ഷം വരെയായി. പ്രതി വർഷം 25 ലക്ഷം നോട്ടീയക്കുമെന്നായിരുന്നു കെൽട്രോണിന്റെ കരാർ. ഏപ്രിൽ ആയപ്പോഴേക്കും 25 ലക്ഷം കഴിഞ്ഞു. പിഴ അടയക്കാത്തവർക്കതിരെ കർശമായ നടപടികൾ തുടർന്നുണ്ടാകുമെന്ന മോട്ടോർ വാഹനവകുപ്പിൻറെ പ്രഖ്യാപനവും ഒന്നുമായില്ല. 339 കോടിയുടെ നിയമലംഘനങ്ങളാണ് ഇതേവരെ കണ്ടെത്തിയത്. എന്നാൽ നോട്ടീസയച്ചിട്ടും നിയമലംഘകർ അടച്ചത് 62. 5 കോടി മാത്രമാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad