കൊച്ചി: കനത്ത മഴ കാരണം കൊച്ചിയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ദുബൈയിലെ ടെര്‍മിനലുകളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നംമൂലമാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയില്‍ രേഖപ്പെടുത്തിയത്.റണ്‍വേയില്‍ വെള്ളം കയറിയതിനാല്‍ ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു. മെട്രോ സ്റ്റേഷനുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുബൈ മെട്രോ സര്‍വീസുകള്‍ പലതും റദ്ദാക്കി. റെഡ്‌ലൈനില്‍ യു.എ.ഇ എക്‌സ്‌ചേഞ്ച് മുതല്‍ ഇന്റര്‍നെറ്റ് സിറ്റിവരെയുള്ള സര്‍വീസ് നിലച്ചുവെന്ന് ആര്‍.ടി.എ അറിയിച്ചു.
സ്‌കൂളുകളില്‍ ഇന്നും ഓണ്‍ലൈന്‍പഠനം തുടരും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി. മഴയില്‍ വ്യാപകനാശ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും റോഡുകള്‍ തകര്‍ന്നു. കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം നേരിട്ടു. മേല്‍ക്കൂര തകര്‍ന്ന് ബഹുനിലകെട്ടിങ്ങളില്‍ വരെ ചോര്‍ന്നൊലിച്ചു. വെള്ളക്കെട്ടില്‍ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങള്‍ക്കാണ് നാശനഷ്ടം നേരിട്ടത്. ഇന്നു വടക്ക് കിഴക്കന്‍ എമിറേറ്റുകളില്‍ മഴ തുടരും. ഉച്ചയോടെ മഴ ശമിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post a Comment
0 Comments