ഉന്നാവോ: ക്ലാസ് സമയത്ത് സ്‌കൂളിന്‍റെ പാചകപ്പുരയിൽ ഫേഷ്യൽ ചെയ്യുന്ന പ്രധാനാധ്യാപികയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപിക സംഗീത സിംഗാണ് വിദ്യാർഥികളെ പഠിപ്പിക്കേണ്ട സമയത്ത് ഫേഷ്യൽ ചെയ്തത്.
ബിഗാപൂർ ബ്ലോക്കിലെ ദണ്ഡമൗ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. വിദ്യാർഥികൾക്ക് ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് വെച്ച് ഫേഷ്യൽ ചെയ്യുന്നതിനിടെ സഹഅധ്യാപികയാണ് ഇത് വീഡിയോയിൽ പകർത്തിയത്. അധ്യാപികയായ അനം ഖാൻ വീഡിയോ എടുക്കുന്നത് കണ്ട പ്രധാനധ്യാപിക കസേരയിൽ നിന്ന് ഞെട്ടി എഴുന്നേൽക്കുന്നതും വീഡിയോയിൽ കാണാം.
എന്നാൽ ക്ഷുഭിതയായ പ്രധാനധ്യാപിക അനം ഖാനെ ഓടിച്ചിട്ടിച്ച് പിടിക്കുകയും മർദിക്കുകയും കൈക്ക് കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. കടിയേറ്റ അനംഖാന്റെ കൈയിൽ നിന്ന് രക്തം വാർന്നെന്നും പൊലീസ് പറയുന്നു. കടിയേറ്റ പാടുകളുടെ വീഡിയോയും അധ്യാപിക പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോയും വൈറലായിട്ടുണ്ട്.
Post a Comment
0 Comments