Type Here to Get Search Results !

Bottom Ad

കോളേജിലേക്ക് പോകവെ വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു


കുമ്പള: ടാങ്കര്‍ ലോറിയും ബൈക്കും കുട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ബംബ്രാണ അണ്ടിത്തടുക്കയിലെ നമ്പിടി വീട്ടില്‍ ഖാലിദിന്റെയും ഫമീദയുടെയും മകന്‍ യൂസഫ് കൈഫ് (19) ആണ് മരിച്ചത്.മംഗളൂരുവിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയാണ്. ഏഴ് ദിവസം മുമ്പ് കോളേജിലേക്ക് പോകുമ്പോള്‍ മംഗല്‍പ്പാടി കുക്കാറില്‍ വെച്ച് കൈഫ് സഞ്ചരിച്ച ബൈക്കും ദേശീയപാത നിര്‍മ്മാണത്തിന് വെള്ളവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ കൈഫ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സലായിരുന്നു. ഇന്നലെ രാവിലെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിലേക്ക് മാറ്റിയിരുന്നു. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു മരണം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad