കട്ടപ്പനയില്‍ മോഷണ കേസില്‍ പിടിയിലായ പ്രതികളില്‍ നിന്ന് ലഭിച്ചത് നരബലിയെ കുറിച്ചുള്ള വിവരങ്ങള്‍. കേസില്‍ പിടിയിലായ പ്രതികള്‍ രണ്ട് പേരെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ടതായാണ് പൊലീസിന് ലഭിച്ച വിവരം. കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയന്‍, പുത്തന്‍പുരയ്ക്കല്‍ നിതീഷ് എന്നിവരാണ് പിടിയിലായത്.
മോഷണ കേസില്‍ പ്രതിയായ വിഷ്ണു വിജയന്റെ പിതാവ് വിജയനെയും സഹോദരിയുടെ നവജാത ശിശുവിനെയുമാണ് ഇരുവരും കൊലപ്പെടുത്തി കുഴിച്ചിട്ടത്. കട്ടപ്പന സാഗര ജംഗ്ഷനിലുള്ള വിഷ്ണുവിന്റെ പഴയ വീട്ടിലാണ് മൃതദേഹങ്ങള്‍ മറവ് ചെയ്തത്. ഈ വീടിന് നിലവില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദുര്‍മന്ത്രവാദത്തിന്റെയും ആഭിചാര ക്രിയകളുടെയും തെളിവുകള്‍ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ശനിയാഴ്ചയാണ് നഗരത്തിലെ വര്‍ക്ക് ഷോപ്പില്‍ മോഷണം നടത്തിയതിന് പ്രതികള്‍ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളില്‍ നിന്ന് നരബലിയെ കുറിച്ചുള്ള വിവരം ലഭിച്ചത്.
Post a Comment
0 Comments