കാസര്‍കോട്: ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. മഞ്ചേശ്വരം വാമഞ്ചൂരിലെ ഹനീഫിന്റെ മകന്‍ മഹ്റൂഫ് (22) ആണ് മംഗളൂവിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്. വെള്ളിയാഴ്ച രാവിലെ ബന്തിയോട് മുട്ടത്താണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉപ്പള നയാബസാര്‍ സ്വദേശിയായ അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് മിശ്ഹാബ് (21) ആശുപത്രിയിലേക്ക് പോകുംവഴി മരിച്ചിരുന്നു. ഗുരുതര നിലയിലായിരുന്ന മെഹ്‌റൂഫ് വൈകിട്ടോടെയാണ് മരണത്തിന് കീഴടങ്ങിയത്.
വ്യാഴാഴ്ച രാത്രി കാസര്‍കോട്ടെ ടര്‍ഫില്‍ കളിക്കാനെത്തിയതായിരുന്നു മെഹ്‌റൂഫും മിശ്ഹാബും. രാവിലെ ഇരുവരും വീട്ടിലേക്ക് പോകവേ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.
Post a Comment
0 Comments