തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ രണ്ടാനമ്മയുടെ മക്കളാണോയെന്നും പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിലെ കേസ് പിന്‍വലിച്ചാല്‍ ശബരിമല കേസും പിന്‍വലിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വാര്‍ത്താസമ്മേളനത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. കേസുകള്‍ പിന്‍വലിച്ചത് ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട ആളുകളെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ച ശേഷമാണെന്നും അദ്ദേഹം ആരോപിച്ചു.
വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുകൊണ്ട് സര്‍ക്കാര്‍ കൈവിട്ട കളി കളിക്കുകയാണെന്നും വര്‍ഗീയ നയം അവസാനിപ്പിക്കാന്‍ ഇരുമുന്നണികളും തയ്യാറാകുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയിലെ കേസ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നും പക്ഷപാതപരമായ സമീപനമാണിതെന്നും കുറ്റപ്പെടുത്തി. ഇത് സ്വജനപക്ഷപാതിത്വമാണെന്നും ഭൂരിപക്ഷ സമൂഹത്തിന് എപ്പോഴും കാട്ടുനീതിയാണെന്നും വര്‍ഗീയ പ്രതിലോമ ശക്തികള്‍ക്ക് എപ്പോഴും നീതി കിട്ടുന്നുവെന്നും പറഞ്ഞു. ശബരിമല കേസ് പിന്‍വലിക്കണമെന്ന് എന്താണ് സതീശന്‍ പറയാത്തതെന്നും ചോദിച്ചു.
Post a Comment
0 Comments