കാസര്‍കോട്: യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാത്ത കേന്ദ്ര കേരള സര്‍ക്കാറുകള്‍ക്കെതിരെയുള്ള വിധിയെഴുത്താവണം പാര്‍ലിമെന്റ് തിരഞ്ഞെടുപ്പെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി. യു.ഡി.വൈ.എഫ് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. കെ.ആര്‍ കാര്‍ത്തികേയന്‍ സ്വാഗതം പറഞ്ഞു.
സി.ടി അഹമ്മദലി, പി.കെ ഫൈസല്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കൂക്കള്‍ ബാലകൃഷ്ണന്‍, അഷ്‌റഫ് എടനീര്‍, എ.കെ സജി, ഉനൈസ് സി.എം, സഹീര്‍ ആസിഫ്, ഗിരി കൃഷ്ണന്‍ കൂടാല, അക്ഷയ എസ്. ബാലന്‍, അഡ്വ. രേഖ സുധീഷ്, രജിത രാജന്‍, റിജോ ചെറുവത്തൂര്‍, നാസിം ചാനടുക്കം, വിനോദ് ടി.കെ, ഷിജു, എം.ബി ഷാനവാസ്, എം.എ നജീബ് ഹാരിസ് തായല്‍, ഹാരിസ് അങ്കകളരി പ്രസംഗിച്ചു. യു.ഡി.വൈ.എഫ് ഭാരവാഹികളായി അസീസ് കളത്തൂര്‍ (ചെയര്‍), കെ.ആര്‍ കാര്‍ത്തികേയന്‍ (കണ്‍), എബിന്‍ തോന്നാക്കര, ഷിജു കുരുവട്ടില്‍, ഉമ്മര്‍, മനോജ് വാളിയ പ്ലാക്കല്‍, വിമല്‍ അടിയോടി (ജേ: കണ്‍) എന്നിവരെ തിരഞ്ഞെടുത്തു.
Post a Comment
0 Comments