ഗസ്സസിറ്റി: റമദാനിലും ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ജനതയെ പരിഹസിച്ച് ഫ്രഞ്ച് പത്രമായ ലിബറേഷന്‍. പത്രത്തില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണാണ് ഗസ്സന്‍ ജനതയെ പരിഹസിക്കുന്നത്. ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന വംശഹത്യയെയും ക്രൂരതകളെയും കണ്ടില്ലെന്നു വക്കുന്നതും ഗസ്സയിലെ ജനത അനുഭവിക്കുന്ന ദുരിതങ്ങളെ പരിഹസിക്കുന്നതുമാണ് കാര്‍ട്ടൂണ്‍.
റമദാന്‍ നോമ്പിന്റെ പശ്ചാതലത്തിലുള്ള കാര്‍ട്ടൂണ്‍ 'ഗസയിലെ റമദാന്‍ - ഒരു നോമ്പ് മാസത്തിന്റെ ആരംഭം' എന്നതലക്കെട്ടിലാണ് തയ്യാറാക്കിയത്. ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റ് കോകോ എന്നറിയപ്പെടുന്ന കെറിന്‍ റേയാണ് ഇതിനു പിന്നില്‍. തകര്‍ന്ന ഗസ്സയില്‍ എലിയെ പിടിക്കാന്‍ നില്‍ക്കുന്ന കുട്ടിയെ തടയുന്ന ഉമ്മയും ഇപ്പോഴല്ല നോമ്പ് മുറിച്ചതിന് ശേഷം എന്ന് പറയുന്ന സംഭാഷണവുമാണ് കാര്‍ട്ടൂണിലുള്ളത്.
Post a Comment
0 Comments