Type Here to Get Search Results !

Bottom Ad

എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ല; സുബൈര്‍ ഖാസിമി പ്രസി, ഇര്‍ഷാദ് ഹുദവി ജന.സെക്ര


കാസര്‍കോട്: നേരിന്റെ കൊടിപിടിക്കാം എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ്എഫ് ഡിസംബര്‍ ഒന്നു മുതല്‍ ആരംഭിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. നീലേശ്വരം മര്‍ക്കസില്‍ ചേര്‍ന്ന കൗണ്‍സില്‍ ക്യാമ്പ് എസ്‌വൈഎസ് സംസ്ഥാനവൈസ് പ്രസിഡണ്ട് സികെകെ മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുബൈര്‍ കാസിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലംമ്പാടി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ആശിഖ് കുഴിപ്പുറം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഖലീലൂല്‍ റഹ്‌മാന്‍ കാശിഫി, അബുബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, ശറഫുദീന്‍ കുണിയ തുടങ്ങിയ പ്രമുഖര്‍ നേതാക്കള്‍ സംബന്ധിച്ചു. 2024-26 വര്‍ഷത്തേ പുതിയ കമ്മിറ്റിയെ കൗണ്‍സിലില്‍ തിരഞ്ഞെടുത്തു. പ്രസിഡന്റായി സുബൈര്‍ ഖാസിമി പടന്നയേയും ജനറല്‍ സെക്രട്ടറിയായി ഇര്‍ഷാദ് ഹുദവി ബെദിരയെയും വര്‍ക്കിംഗ് സെക്രട്ടറിയായി സിദ്ധീഖ് ബെളിഞ്ചത്തെയും ട്രഷററായി സഈദ് അസ്അദി പുഞ്ചാവിയെയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: യൂനുസ് ഫൈസി കാക്കടവ്, കബീര്‍ ഫൈസി പെരിങ്കടി, റസാഖ് അസ്ഹരി മഞ്ചേശ്വരം, സയ്യിദ് ഹംദുള്ള തങ്ങള്‍ കുമ്പള, അബ്ദുള്ള യമാനി ഉദുമ (വൈസ് പ്രസി), ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, റാഷിദ് ഫൈസി ആമത്തല, ജമാല്‍ ദാരിമി ചെര്‍ക്കള (ജോ. സെക്ര),

ശരീഫ് ബാവ നഗര്‍, ഫൈസല്‍ ദാരിമി ഉപ്പള, അന്‍വര്‍ തുപ്പക്കല്‍ ബദിയടുക്ക (ഓര്‍ഗ് സെക്ര), ഫാറൂഖ് ദാരിമി കൊല്ലംപാടി, സ്വാലിഹ് ഹുദവി മഞ്ചേശ്വരം, സയ്യിദ് സൈഫുദ്ദീന്‍ തങ്ങള്‍ ചെര്‍ക്കള, ലത്തീഫ് നീലേശ്വരം, ഉസാം പള്ളങ്കോട്, ഹാഷിം യുകെ തൃക്കരിപ്പൂര്‍, ഇല്യാസ് ഹുദവി കുമ്പള, സൂപ്പി മവ്വല്‍, റാസിക്ക് ഹുദവി കുമ്പള, നാസര്‍ അസ്ഹരി മഞ്ചേശ്വരം (സെക്രട്ടറിയേറ്റ് അംഗങ്ങള്‍).
Tags

Post a Comment

0 Comments

Top Post Ad

Below Post Ad