കാസര്‍കോട്: തുരുത്തി ചന്ദ്രഗിരി പുഴയിലെ മണലെടുപ്പ് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് തുരുത്തി ജമാഅത്ത് കമ്മിറ്റി ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. കഴിഞ്ഞ പത്തു വര്‍ഷമായി ചന്ദ്രഗിരി പുഴയിലെ മണലെടുപ്പ് നിയമപരമായി നിര്‍ത്തലാക്കിയിരുന്നെങ്കിലും നിരവില്‍ അനധികൃതമായി വ്യാപകമായി മണല്‍ കൊള്ള തുടരുകയാണ്. രാത്രിയിലും പകലിലും അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് മണലെടുപ്പിച്ചും എസ്‌കോര്‍ട്ട് നിര്‍ത്തി മണല്‍ കടത്തിയും തുരുത്തി നാടിനെ മണല്‍ മാഫിയ നശിപ്പിക്കുകയാണ്.
രാത്രി കാലങ്ങളില്‍ ഇടതടവില്ലാതെ തുരുത്തി റോഡിലൂടെയും തുരുത്തി- ചാലക്കടവ് തീരദേശ റോഡിലൂടെയും മണല്‍ കടത്തുന്നതു കാരണം അപകടങ്ങളും പതിവാണ്. അനിയന്ത്രിതമായ മണലെടുപ്പ് കാരണം ചന്ദ്രഗിരി പുഴയിലെ വെള്ളം താഴ്ന്ന് പോയതും അതുമൂലം കൈവരിയായി ഒഴുകിയിരുന്ന വടക്കുഭാഗം പുഴ ഒഴുക്കുനിലച്ച് നാശമായി കൊണ്ടിരിക്കുന്നത് കാരണം തുരുത്തിയിലെ മിക്ക കിണറുകളിലെയും വെള്ളം മലിനമായിരിക്കുകയാണ്.
തുരുത്തി ചന്ദ്രഗിരി പുഴയിലെ മണല്‍ കടത്തിനെതിരെ അടിയന്തിരമായി നടപടിയെടുക്കണമെന്ന് ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും തുരുത്തി മുഹിയിദ്ധീന്‍ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. ജമാഅത്ത് പ്രസിഡന്റ് ടി.എ ഷാഫി, ജനറല്‍ സെക്രട്ടറി ടി.എ അബ്ദുല്‍ റഹിമാന്‍ ഹാജി, ട്രഷറര്‍ ടി.എ അബ്ദുല്ല കുഞ്ഞി ഹാജി, വൈസ് പ്രസിഡന്റുമാരായ ടി.എ മുഹമ്മദ് കുഞ്ഞി, ബി.എസ് ഷംസുദ്ദീന്‍, പ്രവര്‍ത്തക സമിതി അംഗം എം.എസ് ശരീഫ് സംബന്ധിച്ചു.
Post a Comment
0 Comments