കാസര്‍കോട്: ഭിന്നശേഷി സംവരണം നടപ്പിലാക്കാന്‍ രണ്ടു ശതമാനം മുസ്്‌ലിം സംവരണം വെട്ടിക്കുറക്കാനുള്ള ഇടതു സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും പ്രവൃത്തി തുടങ്ങി പത്തു വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം ഇഴഞ്ഞുനീങ്ങുന്ന കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിനോടുള്ള സര്‍ക്കാര്‍ അവഗണനയിലും പ്രതിഷേധിച്ച് മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആറിന് രാവിലെ 10 മണിക്ക് കലക്ട്രേറ്റ് മാര്‍ച്ച് നടത്തും. സംവരണം നിരന്തരമായ അവകാശ സമരത്തിലൂടെ നേടിയെടുത്തതാണ്. ഭിന്നശേഷികാര്‍ക്കുള്ള സംവരണം നടപ്പിലാക്കേണ്ടത് സമുദായത്തിന്റെ അവകാശം കവര്‍ന്നാകരുത്. മുസ്്‌ലിം സമുദായത്തിന് ലഭിക്കേണ്ട സംവരണാവകാശം നഷ്ടപ്പെടുത്തുന്ന സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്നും മെഡിക്കല്‍ കോളജ് പ്രവൃത്തി പൂര്‍ത്തീകരിച്ച് വിദഗ്ധ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തണമെന്നും യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ആവശ്യപ്പെട്ടു.
Post a Comment
0 Comments