വിദേശത്ത് ചെയ്യുന്നജോലിയിൽ നിന്ന് അൽപെ മെച്ചപ്പെട്ട ജോലികിട്ടിയാലും പലർക്കും മാറാൻ കഴിയാറില്ല. സ്പോൺസർമാർ തന്നെയാണ് അവിടെ വില്ലൻമാരായി എത്തുന്നത്.എന്നാൽ സ്പോൺസർമാരുടെ അത്തരം വില്ലത്തരത്തിന് കടിഞ്ഞാണിടുകയാണ് സൗദി അറേബ്യ. എക്‌സിറ്റ്-റീ എന്‍ട്രി നിയമ ഭേദഗതി പ്രാബല്യത്തില്‍ വനിനിരിക്കുകയാണ് സൗദിയിൽ. റീ എന്‍ട്രിയില്‍ പോയവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് പുതിയ വീസ സ്റ്റാമ്പ് ചെയ്യില്ലെന്ന നിയമം എടുത്തുകളഞ്ഞതോടെ ഈ വിഭാഗക്കാര്‍ക്ക് പുതിയ തൊഴില്‍ വീസ അനുവദിച്ചു തുടങ്ങി.
മെച്ചപ്പെട്ട തൊഴില്‍ സ്ഥാപനത്തിലേക്ക് മാറുന്നത് തടയുകയെന്ന ദുഷ്ടലാക്കോടെ എക്സിറ്റ് നല്‍കാതെ ദുരിതത്തിലാക്കുന്ന സ്പോണ്‍സര്‍മാര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഈ നിയമം. റീ എന്‍ട്രിയില്‍ പോയവര്‍ക്ക് മൂന്നു വര്‍ഷ കാലാവധി പരിഗണിക്കാതെ മുംബൈ സൗദി കോണ്‍സുലേറ്റ് വീസ അപേക്ഷ സ്വീകരിച്ചുതുടങ്ങിയെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. റീ എന്‍ട്രി വീസയില്‍ നാട്ടിലെത്തി പലവിധ കാരണങ്ങളാല്‍ നിശ്ചിത കാലാവധിക്കുള്ളില്‍ മടങ്ങാത്ത പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണിത്.
റീ എന്‍ട്രിയില്‍ വന്നവരുടെ പാസ്‌പോര്‍ട്ടില്‍ പുതിയ വീസ സ്റ്റാമ്പ് ചെയ്യാന്‍ മുമ്പ് ആവശ്യപ്പെട്ടിരുന്ന രേഖകളൊന്നും കോണ്‍സുലേറ്റ് ഇപ്പോള്‍ ആവശ്യപ്പെടുന്നില്ല.റീ എന്‍ട്രിയില്‍ വന്നവര്‍ പഴയ സ്‌പോണ്‍സറുടെ കീഴിലോ പുതിയ സ്‌പോണ്‍സറുടെ കീഴിലോ പുതിയ വീസക്ക് വേണ്ടി പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഇത്രയും കാലം പഴയ ജവാസാത്ത് രേഖകളുടെ പ്രിന്റൗട്ട് ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലൂടെ കടന്നുപോവേണ്ടിയിരുന്നു. ഇതാണ് ഇപ്പോള്‍ ഒഴിവായിരിക്കുന്നത്.
Post a Comment
0 Comments