Type Here to Get Search Results !

Bottom Ad

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കത്തിക്കുത്ത്; കൊച്ചിയില്‍ ഒരാള്‍ മരിച്ചു


കൊച്ചിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു, മറ്റൊരാള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കച്ചേരിപ്പടി സ്വദേശി ലാല്‍ജു ആണ് മരിച്ചത്. കുത്തേറ്റ ഇരുവരും ലഹരി കേസുകളിലെ പ്രതികളാണ്. പള്ളുരുത്തി കച്ചേരിപ്പടി ആയുര്‍വേദ ആശുപത്രിക്ക് സമീപമാണ് സംഭവം. ലഹരി മാഫിയ സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.2021 ലെ ലാസര്‍ കൊലപാതക കേസിലെ രണ്ടാം പ്രതിയാണ് ലാല്‍ജു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad