കൊച്ചി: വന്ദേഭാരതിലെ എ.സി കോച്ചില്‍ വാതക ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് ട്രെയിന്‍ ആലുവ സ്റ്റേഷനില്‍ പിടിച്ചിട്ടു. തിരുവനന്തപുരം കാസര്‍കോട് വന്ദേഭാരതിലാണ് വാതക ചോര്‍ച്ച കണ്ടെത്തിയത്. കോച്ചിലെ യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഇ5 കോച്ചില്‍ നിന്നാണ് ചോര്‍ച്ച കണ്ടെത്തിയത്. കളമശേരി ജംങ്ഷന്‍ കടന്നുപോകുന്ന സമയത്താണ് എ.സി കോച്ചില്‍ നിന്ന് പുക ഉയരുന്നതായി യാത്രക്കാര്‍ ശ്രദ്ധിച്ചത്.എ.സിയില്‍ നിന്ന് വാതകം ചോര്‍ന്നതാണ് എന്നാണ് പ്രാഥമിക നിഗമനം. വാതക ചോര്‍ച്ച പരിഹരിച്ചശേഷം ട്രെയിന്‍ പുറപ്പെട്ടു.
വന്ദേഭാരതില്‍ എ.സി കോച്ചില്‍ വാതക ചോര്‍ച്ച; ട്രെയിന്‍ പിടിച്ചിട്ടു
11:02:00
0
കൊച്ചി: വന്ദേഭാരതിലെ എ.സി കോച്ചില്‍ വാതക ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് ട്രെയിന്‍ ആലുവ സ്റ്റേഷനില്‍ പിടിച്ചിട്ടു. തിരുവനന്തപുരം കാസര്‍കോട് വന്ദേഭാരതിലാണ് വാതക ചോര്‍ച്ച കണ്ടെത്തിയത്. കോച്ചിലെ യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഇ5 കോച്ചില്‍ നിന്നാണ് ചോര്‍ച്ച കണ്ടെത്തിയത്. കളമശേരി ജംങ്ഷന്‍ കടന്നുപോകുന്ന സമയത്താണ് എ.സി കോച്ചില്‍ നിന്ന് പുക ഉയരുന്നതായി യാത്രക്കാര്‍ ശ്രദ്ധിച്ചത്.എ.സിയില്‍ നിന്ന് വാതകം ചോര്‍ന്നതാണ് എന്നാണ് പ്രാഥമിക നിഗമനം. വാതക ചോര്‍ച്ച പരിഹരിച്ചശേഷം ട്രെയിന്‍ പുറപ്പെട്ടു.
Tags
Post a Comment
0 Comments