Type Here to Get Search Results !

Bottom Ad

അബുദാബി കാസ്രോട്ടാര്‍ സോക്കര്‍ ഫെസ്റ്റ് സീസണ്‍ മാര്‍ച്ച് 2ന് അബുദാബിയില്‍


അബുദാബി: സാമൂഹിക സാംസ്‌കാരിക കായിക ചാരിറ്റി മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗഹൃദ കൂട്ടായിമയായ അബുദാബി കാസ്രോട്ടാര്‍ സംഘടിപ്പിക്കുന്ന സോക്കര്‍ ഫെസ്റ്റിന്റെ ഏഴാമത്തെ സീസണ്‍ മാര്‍ച്ച് രണ്ടിന് മദീന സായിദ് സുമിത് സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടത്താന്‍ തീരുമാനിച്ചതായി സംഘാടകര്‍ അറിയിച്ചു. കാസര്‍കോട് ജില്ലക്കാരായ എണ്‍പത്തി എട്ടോളം കായിക താരങ്ങള്‍ എട്ട് ടീമുകള്‍ക്ക് വേണ്ടി കളിക്കാന്‍ ഇറങ്ങും. കൂട്ടായ്മ്മ വൈസ് ചെയര്‍മാന്‍ അബ്ദുള്‍ ലത്തീഫ് ഡി പി എച്ച്,സോക്കര്‍ ഫെസ്റ്റ് ചെയര്‍മാന്‍ മുഹമ്മദ് ആലംപാടി,കണ്‍വീനര്‍ ഷഫീഖ് കൊവ്വല്‍, സൈഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് പ്രതിനിധികള്‍ സംബന്ധിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad