Type Here to Get Search Results !

Bottom Ad

പൈവളിഗെയില്‍ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊന്ന കേസ്: വിധി 27ന്


കാസര്‍കോട്: പൈവളിഗെയില്‍ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കോടതി ഫെബ്രുവരി 27ന് വിധി പറയും. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൈവളിഗെ സുദമ്പള രേവതി (60), വിട്ടല (75), ബാബു(68), സദാശിവ (50) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(മൂന്ന്) കോടതിയാണ് വിധി പറയുന്നത്. സുദമ്പളയിലെ ഉദയനാ(45)ണ് കേസിലെ പ്രതി. 2020 ആഗസ്ത് മൂന്നിന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. മാതാവ് ലക്ഷ്മി ക്കൊപ്പമാണ് ഉദയന്‍ താമസിച്ചിരുന്നത്. 

വീട്ടില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്ന് ഉദയന്‍ നാലുപേരെ മഴുകൊണ്ട് വെട്ടിക്കൊല പ്പെടുത്തിയെന്നാണ് കേസ്. ലക്ഷ്മിയെയും ഉദയന്‍ വെട്ടാന്‍ ശ്രമിച്ചിരുന്നു. ലക്ഷ്മി പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെടുകയാണു ണ്ടായത്. ഇവരുടെ നിലവിളി കേട്ട് പരിസര വാസികള്‍ ഓടിയെത്തിയ തോടെയാണ് നാലുപേരെയും മൃതദേഹങ്ങള്‍ വീട്ടിലെ ഓരോ മുറികളിലായി കണ്ടെത്തിയത്. വിട്ടലയും ബാബുവും സദാശിവയും ഉദയന്റെ അമ്മാവന്‍മാരും രേവതി മാതൃ സഹോദരിയുമായിരുന്നു. ഈ കേസില്‍ വിചാരണയും അന്തിമ വാദവും പൂര്‍ത്തിയായ തോടെയാണ് വിധി പറയുന്നതിനായി കേസ് 27ലേക്ക് മാറ്റിവച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad