കാസര്‍കോട്: ഡ്രൈവിങ് ടെസ്റ്റ് പാസായ ദിവസം തന്നെ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥി ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. തൃക്കരിപ്പൂര്‍ കൂലേരിയിലെ അബ്ദുല്‍ നാസറിന്റെ മകന്‍ നവാഫ് നാസര്‍ (18) ആണ് മരിച്ചത്. കൊവ്വപ്രത്തെ നൗഫലിന്റെ മകള്‍ നഹാന തനസ് നൗഫലിനെ പരുക്കുകളോടെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ പഴയങ്ങാടി ചെമ്പല്ലികുണ്ട് കള്ളുഷാപ്പിന് സമീപമായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നവാഫ് നാസര്‍ മരണപ്പെടുകയായിരുന്നു.
ഡ്രൈവിങ് ടെസ്റ്റ് പാസായ ദിവസം തന്നെ സ്‌കൂട്ടറില്‍ ലോറിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
17:02:00
0
കാസര്‍കോട്: ഡ്രൈവിങ് ടെസ്റ്റ് പാസായ ദിവസം തന്നെ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥി ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. തൃക്കരിപ്പൂര്‍ കൂലേരിയിലെ അബ്ദുല്‍ നാസറിന്റെ മകന്‍ നവാഫ് നാസര്‍ (18) ആണ് മരിച്ചത്. കൊവ്വപ്രത്തെ നൗഫലിന്റെ മകള്‍ നഹാന തനസ് നൗഫലിനെ പരുക്കുകളോടെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ പഴയങ്ങാടി ചെമ്പല്ലികുണ്ട് കള്ളുഷാപ്പിന് സമീപമായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നവാഫ് നാസര്‍ മരണപ്പെടുകയായിരുന്നു.
Tags
Post a Comment
0 Comments