കാഞ്ഞങ്ങാട്: അശ്രദ്ധമായി സ്‌കൂട്ടര്‍ ഓടിച്ച യുവാവ് മരണമുഖത്തുനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അശ്രദ്ധമായ യുവാവിന്റെ സ്‌കൂട്ടര്‍ യാത്രയും ബസില്‍ തട്ടി വീഴുന്നതും വീഡിയോ ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഏതാനും ദിവസം മുമ്പ് ദേശീയപാതയില്‍ പൊയിനാച്ചിയിലാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. ബസിനടിയില്‍പെട്ടു പെട്ടില്ല എന്ന അവസ്ഥയിലാണ് സ്‌കൂട്ടര്‍ തട്ടി തെറിച്ചു വീഴുന്നത്. പോക്കറ്റ് റോഡില്‍ നിന്ന് കടന്നുവന്ന യുവാവ് ഒരു സൂചനയും നല്‍കാതെ കുറുകെ പോകുന്ന വാഹനങ്ങളെ വെട്ടിച്ച് മുന്നോട്ടു നീങ്ങുന്നതിനിടെയാണ് സ്വകാര്യ ബസിന്റെ മുന്നിലേക്കെത്തിയത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ വലിയ ദുരന്തമാണ് ഒഴിവാക്കിയത്. ബസില്‍ തട്ടിയ സ്‌കൂട്ടര്‍ ബസിന് മുന്നിലേക്ക് തന്നെ തെറിച്ചുവീണു. യുവാവ് ബസിനടിയില്‍ പെടാതെ ഒരു വശത്തേക്കാണ് തെറിച്ചുവീണത്.
അശ്രദ്ധമായി സ്‌കൂട്ടര്‍ ഓടിച്ച യുവാവ് മരണമുഖത്തു നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
17:47:00
0
കാഞ്ഞങ്ങാട്: അശ്രദ്ധമായി സ്‌കൂട്ടര്‍ ഓടിച്ച യുവാവ് മരണമുഖത്തുനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അശ്രദ്ധമായ യുവാവിന്റെ സ്‌കൂട്ടര്‍ യാത്രയും ബസില്‍ തട്ടി വീഴുന്നതും വീഡിയോ ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഏതാനും ദിവസം മുമ്പ് ദേശീയപാതയില്‍ പൊയിനാച്ചിയിലാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. ബസിനടിയില്‍പെട്ടു പെട്ടില്ല എന്ന അവസ്ഥയിലാണ് സ്‌കൂട്ടര്‍ തട്ടി തെറിച്ചു വീഴുന്നത്. പോക്കറ്റ് റോഡില്‍ നിന്ന് കടന്നുവന്ന യുവാവ് ഒരു സൂചനയും നല്‍കാതെ കുറുകെ പോകുന്ന വാഹനങ്ങളെ വെട്ടിച്ച് മുന്നോട്ടു നീങ്ങുന്നതിനിടെയാണ് സ്വകാര്യ ബസിന്റെ മുന്നിലേക്കെത്തിയത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ വലിയ ദുരന്തമാണ് ഒഴിവാക്കിയത്. ബസില്‍ തട്ടിയ സ്‌കൂട്ടര്‍ ബസിന് മുന്നിലേക്ക് തന്നെ തെറിച്ചുവീണു. യുവാവ് ബസിനടിയില്‍ പെടാതെ ഒരു വശത്തേക്കാണ് തെറിച്ചുവീണത്.
Tags
Post a Comment
0 Comments