Type Here to Get Search Results !

Bottom Ad

രണ്ടാം കര്‍ഷക സമരം; കനത്ത സുരക്ഷയില്‍ ഹരിയാന, മൂന്നു ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധനം


ഫരീദാബാദ്: സംയുക്ത കിസാൻ മോർച്ച 13ന് പ്രഖ്യാപിച്ച ഡൽഹി ചലോ മാർച്ചിന് മുന്നോടിയായി ഇന്ന് മുതൽ ചൊവ്വാഴ്ച്ച വരെ ഏഴ് ജില്ലകളിൽ ഇൻ്റർനെറ്റ് നിരോധിച്ചു. കർഷക മാർച്ചിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് ഹരിയാന ഭരണകൂടം. മാർച്ച് ഹരിയാന കടക്കാതെയിരിക്കാനായി ദേശീയപാതകളിൽ അടക്കം ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഫരീദാബാദ്, അംബാല, ഹിസാർ, കുരുക്ഷേത്ര, കൈതാൽ‌, സിർസ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് വിലക്കുന്നത്. ഒരേ സമയം ഒരുകൂട്ടം എസ്എംഎസ് (ബൾക്ക് എസ്എംഎസ്) അയയ്ക്കുന്നതിനും വിലക്കുണ്ട്. ഈ സ്ഥലങ്ങളിൽ 13വരെ ഇന്റർനെറ്റ് വിലക്കും. താങ്ങുവിലയടക്കം വിഷയങ്ങൾ ഉയർത്തിയാണ് കർഷകരുടെ മാർച്ച്. സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും പ്രഖ്യാപിച്ച മാർ‌ച്ചിൽ ഇരുന്നൂറിലേറെ കർഷക സംഘടനകൾ പങ്കെടുക്കുമെന്നാണു വിവരം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad