Type Here to Get Search Results !

Bottom Ad

മാതാവിനൊപ്പം റോഡ് മറികടക്കുന്നതിനിടെ ബുള്ളറ്റ് ഇടിച്ച് വിദ്യാര്‍ഥി മരിച്ചു


ചെര്‍ക്കള: മാതാവിനൊപ്പം റോഡ് മറികടക്കുന്നതിനിടെ ബുള്ളറ്റ് ഇടിച്ച് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. എടനീര്‍ കളരിയിലെ അരവിന്ദാക്ഷന്റെയും സുചിത്രയുടെയും മകന്‍ അന്‍ഷിത്ത് (ആറ്) ആണ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചത്. പെരിയടുക്ക പീസ് ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ ഡിസംബര്‍ 28ന് എതിര്‍തോടിനും നെല്ലിക്കട്ടക്കുമിടയിലാണ് അപകടം.സാരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ ചെങ്കള ഇ കെ നായനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമ്മ സുചിത്ര ഇപ്പോഴും ആശുപത്രിയിലാണ്. സംഭവത്തില്‍ കേസെടുത്ത വിദ്യാനഗര്‍ പൊലീസ് അപകടം വരുത്തിയ ബുള്ളറ്റ് കസ്റ്റഡിയിലെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad