Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാല്‍ തൈര റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: മുസ്ലിം ലീഗ്


ചട്ടഞ്ചാല്‍: പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ചട്ടഞ്ചാല്‍ തൈര റോഡിന്റെ ശോചനീവസ്ഥയ്ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് മുസ്ലിം ലീഗ് പുത്തരിയടുക്കം എട്ടാം വാര്‍ഡ് കണ്‍വന്‍ഷന്‍ അധികാരികളോട് ആവശ്യപ്പെട്ടു. വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. റോഡിന്റെ പണി ആരംഭിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി. റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറി മുഹമ്മദ് കുഞ്ഞി പെരുമ്പള ഉദ്ഘാടനം ചെയ്തു. വാര്‍ഡ് ജനറല്‍ സെക്രട്ടറി അന്‍സാരി മീത്തല്‍ സ്വാഗതം പറഞ്ഞു.

ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന ജില്ലാ ആസ്ഥാന മന്ദിര ധനശേഖരണം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. മുസ്ലിം ലീഗ് ചെമനാട് പഞ്ചായത് വൈസ് പ്രസിഡന്റ്് കെ.ടി നിയാസ് സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. വാര്‍ഡ് നിരീക്ഷകന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ബി.യു അബ്ദുറഹിമാന്‍ ഹാജി, സെക്രട്ടറി മുഹമ്മദ് കോളിയടുക്കം, വാര്‍ഡ് പ്രസിഡന്റ്് അബു മാഹിനബാദ്, അഷ്‌റഫ് ടിടി, അഹമ്മദലി ബെണ്ടിച്ചാല്‍, അഷ്‌റഫ് ടിപി, സുലൈമാന്‍ കെഎം, അര്‍ബന്‍ സൊസൈറ്റി വൈസ് പ്രസിഡന്റ്് മജീദ് ബെണ്ടിച്ചാല്‍, യൂത്ത് ലീഗ് പ്രസിഡന്റ്് ഹൈദര്‍ കുന്നാറ, ജനറല്‍ സെക്രട്ടറി ഗഫൂര്‍ ടി.ഡി, സാദിഖ് ആലംപാടി സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad