Type Here to Get Search Results !

Bottom Ad

പൊലീസിന്റെ എന്തു പ്രവര്‍ത്തനത്തിന്റെയും വീഡിയോ ജനങ്ങള്‍ക്ക് പകര്‍ത്താം; തടയരുത്, മാന്യമായി പെരുമാറണം; സര്‍ക്കുലറുമായി പോലീസ് ചീഫ്


തിരുവനന്തപുരം: പൊതുജനങ്ങളോട് പോലീസ് മാന്യമായി പെരുമാറണമെന്ന കര്‍ശന നിര്‍ദേശവുമായി സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേശ് സാഹിബിന്റെ സര്‍ക്കുലര്‍. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. പൊലീസ് നടത്തുന്ന എന്തു പ്രവര്‍ത്തനത്തിന്റെയും ഓഡിയോ വീഡിയോ പൊതുജനങ്ങള്‍ പകര്‍ത്തിയാല്‍ തടയേണ്ടതില്ലെന്നും സര്‍ക്കുലറിലുണ്ട്. പൊതുജനങ്ങളുമായി പോലീസ് സേനാംഗങ്ങള്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട മര്യാദയെക്കുറിച്ച് വിവിധ സര്‍ക്കുലറുകളില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ഡിജിപി ഉത്തരവില്‍ വ്യക്തമാക്കുന്നത്.

അടുത്തിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. പാലക്കാട് ആലത്തൂരില്‍ അഭിഭാഷകനും എസ്‌ഐയും തമ്മിലുള്ള വാഗ്വാദത്തിന്റെ വീഡിയോയും പ്രചരിച്ചിരുന്നു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഇടപെട്ട് പോലീസുകാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതിനെ തുടര്‍ന്നാണ് പുതിയ സര്‍ക്കുലര്‍ പൊലീസ് ചീഫ് ഇറക്കിയിരിക്കുന്നത്
Tags

Post a Comment

0 Comments

Top Post Ad

Below Post Ad