Type Here to Get Search Results !

Bottom Ad

ഫേസ്ബുക്കില്‍ കമന്റിട്ടതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു


ഇടുക്കി: കുമളിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. അമരാവതി സ്വദേശി ജോബിന്‍ ചാക്കോയ്ക്കാണ് (36) വെട്ടേറ്റത്. വെട്ടേറ്റ ജോബിന്റെ ഒരു കാലും ഒടിഞ്ഞ നിലയിലാണ്. അന്തരിച്ച സിപിഎം നേതാവ് പിഎ രാജുവിന്റെ അനുസ്മരണം സംബന്ധിച്ച ഫേസ്ബുക്ക്് പോസ്റ്റില്‍ ജോബിന്‍ ചാക്കോ മോശം കമന്റിട്ടു എന്നാരോപിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ജീപ്പിലെത്തിയ അക്രമി സംഘമാണ് ജോബിനെ ആക്രമിച്ചതെന്നാണ് പറയുന്നത്. സംഭവത്തില്‍ കുമളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad