കോഴിക്കോട്: വിവാദ പരാമര്‍ശത്തില്‍ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസിക്കെതിരെ എടുത്ത കേസില്‍ ചോദ്യംചെയ്യലും തുടര്‍ നടപടികളും ഉടനുണ്ടാകില്ല. തെളിവ് ശേഖരിച്ച ശേഷം നടപടിയെന്നാണ് പൊലീസ് വിശദീകരണം. ചാനല്‍ ചര്‍ച്ചക്കിടെ തട്ടമിടാത്ത സ്ത്രീകളെല്ലാം അഴിഞ്ഞാട്ടക്കാരികള്‍ എന്ന പരാമര്‍ശമാണ് കേസിന് അടിസ്ഥാനമായത്.
തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികളെന്ന് വിളിച്ചെന്നാരോപിച്ച് വനിത അവകാശപ്രവര്‍ത്തക വിപി സുഹറ നല്‍കിയ പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തത്. മതസ്പര്‍ധ ഉണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ഐപിസി 295 എ, 298 എന്നീ വകുപ്പാണ് പ്രതിക്കെതിരെ ചുമത്തിയത്. എന്നാല്‍ കേസില്‍ മെല്ലെ നീങ്ങാനാണ് പോലീസിന്റെ തീരുമാനം. കഴിഞ്ഞ ഒക്ടോബര്‍ മാസം രണ്ടാം വാരമാണ് വി.പി സുഹറ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പ്രസ്താവനയിലൂടെ മുസ്ലീം മതത്തെ അപമാനിച്ചുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ കേസില്‍ നടപടിയൊന്നുമുണ്ടായില്ല.
Post a Comment
0 Comments