Type Here to Get Search Results !

Bottom Ad

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ ഡിവൈഎഫ്‌ഐ സ്ഥാപിച്ച പ്രചാരണ കെട്ടിടം നീക്കം ചെയ്തു


കാഞ്ഞങ്ങാട്: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പൊതുറോഡിനോട് ചേര്‍ന്ന് ഡി.വൈഎഫ്.ഐ പണിത അനധികൃത കെട്ടിടം നീക്കംചെയ്തു. ഇന്നലെ രാവിലെ സബ് കലക്ടര്‍ സുഫിയാന്‍ അഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അനധികൃതമായി പണിത കെട്ടിടം നീക്കംചെയ്യാന്‍ തീരുമാനമായിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ നീക്കം ചെയ്യുകയായിരുന്നു.

അനധികൃത കെട്ടിടം നീക്കം ചെയ്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കാഞ്ഞങ്ങാട് മണ്ഡലം മുസ്്‌ലിം ലീഗ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കുകയും മുസ്്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എ ഖാലിദിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് ചീഫ് എന്നവരെ കണ്ട് പരാതി നല്‍കുകയും ചെയ്തിരുന്നു. നഗരസഭ സെക്രട്ടറിയെ ഘരാവോ ചെയ്യുന്നതടക്കമുള്ള സമരമുറകളുമായി യൂത്ത് ലീഗും രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് കുടില്‍ കെട്ടി പ്രതിഷേധിക്കുകയും ചെയ്തു. ഒടുവില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ നഗരത്തില്‍ സ്ഥാപിച്ച പ്രചാരണ കെട്ടിടം പൊളിച്ച് നീക്കാന്‍ ഡി.വൈ.എഫ്.ഐ സമ്മതിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ സ്ഥാപിച്ച പ്രചാരണ കെട്ടിടം നീക്കം ചെയ്തതോടെ യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച പ്രതിഷേധ ടെന്റും നീക്കം ചെയ്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad