Type Here to Get Search Results !

Bottom Ad

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവിന് ഗുരുതര പരുക്കേറ്റു


കാസര്‍കോട്: ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവിന് ഗുരുതര പരുക്കേറ്റു. രണ്ടു പേരെ പൊലീസ് പിടികൂടി. കുഡ്ലു രാംദാസ് നഗറിലെ അക്ഷയ് കുമാര്‍ ഷെട്ടി എന്ന തേജു (27)വിനാണ് പരുക്കേറ്റത്. ഇയാളെ മംഗളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിജിത്, സനത് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

വെള്ളിയാഴ്ച രാത്രി എട്ടരമണിയോടെ കോട്ടക്കണ്ണിയിലാണ് സംഭവം. കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി ഇരുമ്പ് വടി, സോഡാകുപ്പി എന്നിവ കൊണ്ട് തലയ്ക്കടക്കം അടിച്ചും കാലുകൊണ്ട് ചവിട്ടിയും വിജിതും സനതും ഗുരുതരമായി പരുക്കേല്‍പിക്കുകയായിരുന്നുവെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 2004ല്‍ നടന്ന കൊലപാതകമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തേജു കാപ കേസില്‍ അറസ്റ്റിലായി ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയത്. വിജിത് കൊലപാതകശ്രമം അടക്കം ഒമ്പത് കേസുകളിലും സനത് ഒരു അടിപിടി കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തേജുവിനെതിരെയുള്ള ആക്രമണത്തില്‍ ഐപിസി 323, 324, 307, 34 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad