Type Here to Get Search Results !

Bottom Ad

ആംബുലന്‍സ് റോഡിലെ കുഴിയില്‍ വീണു; മരിച്ചെന്ന് വിധിച്ച വയോധികന് പുനര്‍ജന്മം


ധാന്ദ്; റോഡിലെ കുഴി കാരണം പുനര്‍ജന്മം നേടി വയോധികന്‍. ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ വയോധികനാണ് പുനര്‍ജന്മം കിട്ടിയത്. മരിച്ചെന്ന് കരുതി 'മൃതദേഹ'വുമായി ആംബുലന്‍സ് പോകവെയാണ് റോഡിലെ കുഴിയില്‍ വീഴുന്നത്. 80 വയസുകാരനായ ദര്‍ശന്‍ സിംഗ് ബ്രാറിനാണ് റോഡിലെ കുഴി തുണയായത്.

ഹരിയാനയിലാണ് സംഭവം. മരിച്ചെന്ന് കരുതി 'മൃതദേഹം' പട്യാലയില്‍ നിന്ന് കര്‍ണലിനടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആംബുലന്‍സ് ഹരിയാനയിലെ കൈതാളിലെ ധാന്ദ് ഗ്രാമത്തിന് സമീപം എത്തിയപ്പോള്‍ റോഡിലെ ഗട്ടറില്‍ വീണു. ഈ സമയം ദര്‍ശന്‍ സിങ് ബ്രാറിന്റെ കൈ അനങ്ങിയതായി ആംബുലന്‍സിലുണ്ടായിരുന്ന ചെറുമകന്റെ ശ്രദ്ധയില്‍പ്പെട്ടു.

ഇതോടെ പെട്ടെന്ന് ഹൃദയമിടിപ്പ് പരിശോധിച്ചു. നോക്കിയപ്പോള്‍ ഹൃദയമിടിപ്പും അനുഭവപ്പെട്ടു. അപ്പോള്‍ത്തന്നെ ആംബുലന്‍സ് ഡ്രൈവറോട് അടുത്തുള്ള ആശുപത്രിയിലേക്ക് പോകാന്‍ ബ്രാറിന്റെ കുടുംബം ആവശ്യപ്പെട്ടു. ആശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോള്‍ ദര്‍ശന്‍ സിം?ഗ് മരിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹം ഇപ്പോള്‍ കര്‍ണാലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബ്രാറിന് ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നും ഐസിയുവില്‍ ചികിത്സയിലാണെന്നും നെഞ്ചില്‍ അണുബാധയുള്ളതിനാല്‍ ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ആരോ?ഗ്യ നില ഗുരുതരമാണെങ്കിലും വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad