Type Here to Get Search Results !

Bottom Ad

കാടകം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ട്; നിയമനടപടിക്കൊരുങ്ങി യു.ഡി.എഫ്


കാറഡുക്ക: കാടകം സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ടിനെ തുടര്‍ന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചു. ഏകദേശം 4900ത്തില്‍പ്പരം വോട്ടുകളുള്ള ബാങ്കില്‍ സി.പി.എം ഏരിയ നേതാക്കളായ എം. മാധവന്‍, സിജി മാത്യൂ, ശങ്കരന്‍ പി. ബാലകൃഷ്ണന്‍, എന്നിവരുടെ നേതൃത്വത്തില്‍ ദേലംപാടി, കുമ്പഡാജെ, ബെള്ളൂര്‍, മുളിയാര്‍, കുറ്റിക്കോല്‍ പഞ്ചായത്തിലെ നൂറുകണക്കിന് ആളുകള്‍ എത്തിയാണ് സി.പി.എം കള്ളവോട്ടിന് നേതൃത്വം കൊടുത്തത്.

ഇടതുപക്ഷത്തിലെ ചേരിപ്പോരില്‍ അവരുടെ സ്ഥാനാര്‍ഥികള്‍ തോല്‍ക്കുമെന്ന് ഉറപ്പായതിനു പിന്നാലെയാണ് സി.പി.എം കള്ളവോട്ടിന് നേതൃത്വം നല്‍കിയത്. ഉദ്യോഗസ്ഥരുടെ സഹായം ഇടതുപക്ഷത്തിന് ലഭിക്കുകയും ചെയ്തു. ഇതിനെതിരെ യു.ഡി.എഫ് സംസ്ഥാന സഹകരണ ഇലക്ഷന്‍ പ്രിസൈഡിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കാന്‍ തിരുമാനിച്ചു. യു.ഡി.എഫ് കാറടുക്കയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേതാക്കളായ വി. ഗോപകുമാര്‍, എം.എ ഹാരിസ്,

പുരുഷോത്തമന്‍ കാടകം, മുഹമ്മദ് പട്ടാംങ്ങ്, ഇക്ബാല്‍, വാരിജാക്ഷന്‍, എസ്.കെ ഗോപാലന്‍, രത്ന്നാകരന്‍, ഹനീഫ, എ.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി, രഞ്ജിത്ത് കുമാര്‍ മാളംങ്കൈ, ഇശാരദ, വിനോദന്‍ നമ്പ്യാര്‍, സത്യവതി, ലീല, അഡ്വ. രഞ്ജിത്ത്, അനില്‍കുമാര്‍ പന്നപ്പലം ഗുരുപ്രസാദ്, പ്രഭ, ഗോപി, രാജേഷ്, സന്തോഷ്, പദ്മനാഭന്‍, സി.എച്ച് മുഹമ്മദ് നേതൃത്വം നല്‍കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad