Type Here to Get Search Results !

Bottom Ad

ശുചിത്വത്തില്‍ കാസര്‍കോട് നഗരസഭയ്ക്ക് ഒഡിഎഫ് പ്ലസ് പദവി


കാസര്‍കോട്: സ്വച്ഛ് ഭാരത് മിഷന്‍ (അര്‍ബന്‍ 2.0)യുടെ ഭാഗമായി കാസര്‍കോട് നഗരസഭയ്ക്ക് ഒ.ഡി.എഫ് പ്ലസ് പദവി ലഭിച്ചു. നഗരസഭകളിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ദേശീയാടിസ്ഥാനത്തില്‍ വിലയിരുത്തിയാണ് നഗരസഭയ്ക്ക് ഒ.ഡി.എഫ് പ്ലസ് പദവി ലഭിച്ചത്. സ്വച്ഛ് ഭാരത് മിഷന്‍ നിര്‍ദ്ദേശിക്കുന്ന ശുചിത്വ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍ നഗരസഭയില്‍ നടത്തിവരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തിയാണ് ഒ.ഡി.എഫ് പ്ലസ് അനുവദിച്ചത്. നഗരസഭ മാലിന്യ മുക്തവും മാലിന്യം വലിച്ചെറിയല്‍ മുക്തവുമാക്കുന്നതിന് കര്‍മപദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങളാണ് നഗരസഭയില്‍ നടത്തിവരുന്നത്. 

മുഴുവന്‍ വാര്‍ഡുകളിലെയും വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കര്‍മ സേന വാതില്‍ പടി സേവനം നല്‍കുന്നു. നഗര ശുചീകരണത്തില്‍ ശുചീകരണ വിഭാഗം തൊഴിലാളികള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. പൊതു ശുചീകരണത്തിനായി നഗരസഭ തലത്തിലും വാര്‍ഡ് തലത്തിലും വിവിധ കാമ്പയിനുകള്‍ സംഘടിപ്പിച്ചു. ഉറവിട മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനുമായി നഗരസഭ സംവിധാനങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad