തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യുവഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ ഡോ. റുവൈസിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി പ്രതിചേര്‍ത്തതിന് പിന്നാലെയാണ് മെഡിക്കല്‍ കോളേജ് പോലീസിന്റെ നടപടി. ഭീമമായ സ്ത്രീധനം നല്‍കാത്തതിനാല്‍ വിവാഹത്തില്‍ നിന്ന് പ്രതി പിന്‍മാറിയെന്ന് മരിച്ച ഷഹനയുടെ അമ്മയും സഹോദരിയും മൊഴി നല്‍കിയിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ പിജി ഡോക്ടര്‍മാരുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും റുവൈസിനെ പുറത്താക്കി. സംഭവത്തില്‍ ഡോക്ടര്‍ ഷഹനയുടെ ബന്ധുക്കള്‍ നാളെ സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കും
യുവഡോക്ടര്‍ ജീവനൊടുക്കിയ സംഭവം; ഡോ.റുവൈസിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും
06:59:00
0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യുവഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ ഡോ. റുവൈസിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി പ്രതിചേര്‍ത്തതിന് പിന്നാലെയാണ് മെഡിക്കല്‍ കോളേജ് പോലീസിന്റെ നടപടി. ഭീമമായ സ്ത്രീധനം നല്‍കാത്തതിനാല്‍ വിവാഹത്തില്‍ നിന്ന് പ്രതി പിന്‍മാറിയെന്ന് മരിച്ച ഷഹനയുടെ അമ്മയും സഹോദരിയും മൊഴി നല്‍കിയിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ പിജി ഡോക്ടര്‍മാരുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും റുവൈസിനെ പുറത്താക്കി. സംഭവത്തില്‍ ഡോക്ടര്‍ ഷഹനയുടെ ബന്ധുക്കള്‍ നാളെ സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കും
Tags

Post a Comment
0 Comments