Type Here to Get Search Results !

Bottom Ad

മുസ്്‌ലിം ലീഗ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ഗൂഢാലോചനയ്ക്ക് കേസെടുക്കണം


മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡ് മെമ്പറായിരുന്ന ദീക്ഷിത് വി.ആര്‍ രാജിവച്ചതുമായി ബന്ധപ്പെട്ട് മുസ്്‌ലിം ലീഗ് നേതാക്കളായ സിദ്ദിഖ് ബേക്കല്‍, മുജീബ് കമ്പാര്‍, ജീലാനി കല്ലങ്കൈ തുടങ്ങിയവരെ കള്ളക്കേസില്‍ കുടുക്കുന്നതിന് ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്ന് മുസ്്‌ലിം ലീഗ് 14-ാം വാര്‍ഡ് നേതൃയോഗം ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒക്ടോബര്‍ 12നാണ് 14-ാം വാര്‍ഡ് മെമ്പറായിരുന്ന ദീക്ഷിത്ത് വി.ആര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ രാജി സമര്‍പ്പിച്ചത്. എസ്.ഡി.പി.ഐ മെമ്പറായിരുന്ന ദീക്ഷിത്ത് രാജിവച്ച് മൂന്നു ദിവസം കഴിഞ്ഞതിന് ശേഷമാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പോലും കാര്യം അറിയുന്നത്. രാജി വിവരം അറിഞ്ഞ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ജാള്ള്യതയും കഴിവുകേടും മറച്ചു വെക്കുന്നതിന് ദീക്ഷിത്തിനെ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്തുകയും മുസ്്‌ലിം ലീഗ് നേതാക്കള്‍ക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തി വ്യാജ ആരോപണം നടത്തുകയും വിവിധ സ്ഥലങ്ങളില്‍ , പരാതി നല്‍കുകയായിരുന്നു.

ആദ്യം കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ ദീക്ഷിത്ത് നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് കാസര്‍കോട് പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് എസ്.സി, എസ്ടി കേസ് കൈകാര്യം ചെയ്യുന്ന സ്‌പെഷ്യല്‍ മൊബൈല്‍ സ്‌കോഡില്‍ ദീക്ഷിതിനെ നിര്‍ബന്ധിച്ച് വീണ്ടും പരാതി കൊടുപ്പിച്ചു. എന്നാല്‍ തന്നെ ആരും തന്നെ ഭീഷണിപ്പെടുത്തുകയോ പ്രലോഭപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും തന്റെ പേരില്‍ കൊടുത്തുവെന്ന് പറയുന്ന പരാതി മുന്‍ പി.എഫ്.ഐ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തയാറാക്കി തന്നതാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ദീക്ഷിത്ത് മൊഴിയും നല്‍കി.

തന്റെ രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയിലെ തെളിവെടുപ്പിലും പരാതിയില്‍ പറഞ്ഞതിന് വിപരീതമായും ദീക്ഷിത് പറയുകയുണ്ടായി താന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് മുമ്പില്‍ നേരിട്ട് ഹാജരായി സെക്രട്ടറിയുടെ മുന്നില്‍വച്ച് ഒപ്പിട്ട് രാജിവച്ചതാണെന്നും ദീക്ഷിത്ത് മൊഴി നല്‍കിയിരുന്നു. ദീക്ഷിത്ത് രാജിവച്ചതറിഞ്ഞ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളടക്കം ദീക്ഷിന്റെ വീട്ടില്‍ പോയിരുന്നു പിന്നീട് കുറേ ദിവസത്തോളം പി.എഫ്.ഐ- എസ്.ഡി.പി.ഐ പ്രവര്‍ത്തകരൂടെ കസ്റ്റഡിയിലായിരുന്ന ദീക്ഷിതിനെ ഭീഷണിപ്പെടുത്തിയാണ് മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ കള്ളപരാതി കൊടുപ്പിച്ചത്, പി. എഫ്. ഐ-എസ്. ഡി. പി. ഐ പ്രവര്‍ത്തകരാണ് പരാതി തയാറാക്കിയതെന്ന ദീക്ഷിത്തിന്റെ മൊഴി ഗൗരവത്തോടെ കാണേണ്ടതുണ്ട്.

ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന്ഇതില്‍ നിന്നും വ്യക്തമാണ്. മാത്രമല്ല പലയിടത്തും പരസ്പര വിരുദ്ധമായ പരാതിയും മൊഴികൊടുക്കലും നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഉണ്ട് ഇക്കാരണത്താല്‍ ഗൂഢാലോചന നടന്നു എന്ന് പകല്‍ പോലെ തെളിഞ്ഞിരിക്കുകയാണ്

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി മുസ്്‌ലിം ലീഗ് നേതാക്കളെ കുടുക്കാന്‍ കള്ളക്കേസ് ചമ്മച്ചത് ഗുരുതരമായ കുറ്റമാണ്, മാത്രമല്ല ഇങ്ങനെയൊരു കുറ്റം ചെയ്യുന്നതിന് എസ്.സി വിഭാഗത്തില്‍പ്പെട്ട ഒരാളെ മുന്‍ നിര്‍ത്തി ചെയ്തത് അതിലും ഗുരുതരമായ കുറ്റമായിരിക്കുകയാണ്

പ്രസ്തുത കാലയളവില്‍ നാട്ടിലുണ്ടായിരുന്ന പത്തോളം മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും എസ്.ഡി.പി.ഐക്കാരും ഇതില്‍ പങ്കാളികളാണെന്നും ഈ കുറ്റത്തിന് ജാമ്യമില്ലാ കേസെടുക്കാനുള്ള വകുപ്പുണ്ടെന്നും അതുകൊണ്ട് നിയമപാലകര്‍ ഇക്കാര്യം അന്വേഷിച്ച് എത്രയും വേഗം നടപടി കൈകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. ഉസ്മാന്‍ കല്ലങ്കൈ അധ്യക്ഷത വഹിച്ചു. ബഷിര്‍ മൂപ്പ, മൊയ്തു കല്ലങ്കൈ, കെ.ബി അബ്ദുള്ള, അന്തുക്ക കല്ലങ്കൈ, അന്‍സാഫ് കുന്നില്‍, മൂസാ ബസിത്ത്, അബ്‌നാസ് കുന്നില്‍, മുഹ്‌സിന്‍ കല്ലങ്കൈ സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad